
ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ്
ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ്(പ്യൂണ്‍) തസ്തികയിലുള്ള 500 ഒഴുവുകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാര്‍തഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന മെയ് 23 ന് 23:59 മണിക്ക് മുന്‍മ്പായി സമര്‍പ്പിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ www.bankofbaroda.in ലഭ്യമാണ്.
യു പി സ്‌കൂള്‍ ടീച്ചര്‍
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ : 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ പരീക്ഷ മെയ് 28 (ഒന്നാം ഘട്ടം), ജൂണ്‍ 11,12,13,18,19, 20 (രണ്ടാം ഘട്ടം) തീയതികളില്‍ കേരള പി എസ് സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍ നടക്കും.
പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ ഹാജരാകണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix28 A) പിഎസ്സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495 237197.
അഭിമുഖം 28 ന്
കോഴിക്കോട് ജില്ലയിലെ മണിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 28 ന് അഭിമുഖത്തിന് എത്തണം.
വിഷയം, സമയം എന്ന ക്രമത്തില്‍ – ഇംഗ്ലീഷ്, മലയാളം, ബോട്ടണി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് : രാവിലെ 10 മണി. പൊളിറ്റിക്‌സ്, ഹിസ്റ്ററി, ജേര്‍ണലിസം: ഉച്ചയ്ക്ക് 1.30 മണി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




