തിരുവനന്തപുരം : നായ ബൈക്കിന് കുറുകേ ചാടി അപകടത്തില്‍പെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന്‍ അജിന്‍ എ.എസ് (25) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനില്‍ വച്ച് പട്ടി കുറുകേ ചാടുകയായിരുന്നു .
വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കാണ് അപകടം സംഭവിച്ചത്. അജിന്‍ സഞ്ചരിച്ച ബൈക്കിന് മുന്നില്‍ പോയ ബൈക്കിന് കുറുകേ നായ ചാടി. ഇതോടെ മുന്നേ പോയ ബൈക്ക് വീണു. ഈ ബൈക്കില്‍ ഇടിച്ച് അജിനും ബൈക്കും തെറിച്ചു വീണു.
ഗുരുതര പരിക്ക് പറ്റിയ അജിനെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും അജിന്റെ ജീവന്‍ രക്ഷിക്കാനായില്ല . ഭാര്യ: നീതു, മകള്‍: യുവാന.




