പരപ്പനങ്ങാടി: കുറുക്കന്‍ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭയില്‍ ഡിവിഷന്‍ 31-ല്‍ നിലമ്പൂര്‍ ഫോറസ്റ്റ് RRT ക്കാര്‍ സ്ഥാപിച്ച കെണിയില്‍ കുറുക്കന്‍ കുടുങ്ങി.
പേയിളകിയ കുറുക്കന്റെ കടിയേറ്റ് 5 പശുക്കളും ഒരു വളര്‍ത്തുനായയും ചത്തിരുന്നു. കുറുക്കന്റെ ശല്യം കാരണം പ്രദേശത്ത് കോഴികളെ വളര്‍ത്താന്‍ പറ്റാത്ത സ്ഥിതിയാണ്. കുറുക്കന്മാരുടെ കടിയേറ്റ് നിരവധി പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു.
ആളൊഴിഞ്ഞ ഒരു പറമ്പിലുണ്ടായിരുന്ന കുറുക്കന്‍മാര്‍ പെട്ടെന്ന് പെറ്റുപെരുകി പലതിനും പേയിളകി ജനജീവിതം ദുസ്സഹമാക്കിയപ്പോഴാണ് വനം വകുപ്പിന്റെ സഹായം തേടിയത്.
വന്യജീവികളുടെ അക്രമത്തില്‍ ചത്ത പശു അടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് സര്‍ക്കാര്‍ ഫോറസ്റ്റ് വകുപ്പു മുഖേന നഷ്ടപരിഹാരം നല്‍കുമെന്ന് ഫോറസ്റ്റ് ബി.എഫ്.ഒ. അബ്ദുല്‍ കരീം പറഞ്ഞു. ഇതിന് വനം വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥരായ സുമിത്, വിശ്വനാഥന്‍, നിസാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു




