നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം: യുവാവിന് പരിക്ക്

പൊന്നാനി: നായ കുറുകെ ചാടിയെതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തില്‍ യുവാവിന് പരിക്കേറ്റത്.പൊന്നാനി ബിയ്യത്തില്‍ പുലര്‍ച്ചെ 01.30 ഓടെയാണ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം സംഭവിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ പൊന്നാനി ബിയ്യം സ്വദേശി സഫീര്‍ (22) നെ പൊന്നാനി ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആദ്യം ചന്തപ്പടി മെഡിസിറ്റി ആശുപത്രിയിലും, പിന്നീട് കുന്ദംകുളം മലങ്കര ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top