
കൊച്ചി: സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംഗീതസംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കി 1.70 ലക്ഷം രൂപ തട്ടാനാണ് ശ്രമിച്ചത്. ബാങ്ക് ഉദ്യോഗ സ്ഥരുടെയും പൊലീസി ന്റെയും ഇടപെടലിനെ തുടര്‍ന്ന് തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. സി ബിഐ ഉദ്യോഗസ്ഥനെന്ന് പരി ചയപ്പെടുത്തി ജെറി അമല്‍ദേ വിന് വാട്സാപ് കോള്‍ വന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യക്തിയുടെ വി വരങ്ങള്‍ പരിശോധിച്ചപ്പോള്‍ ജെറി അമല്‍ദേവിന്റെ അക്കൗ ണ്ട് നമ്പര്‍ ലഭിച്ചെന്നും അറസ് റ്റിലായ വ്യക്തി വെളുപ്പിച്ച രണ്ട രക്കോടി രൂപ എവിടെയാണെ ന്നും ചോദിച്ചു.
വെര്‍ച്വല്‍ അറ സ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട്, കുറ്റവാളിയല്ലെ ന്ന് തോന്നുന്നതായും രക്ഷിക്കാ മെന്നും പറഞ്ഞു. തുടര്‍ന്ന് ഉയര്‍ ന്ന ഉദ്യോഗസ്ഥയെന്ന് പരിചയ പ്പെടുത്തി നവ്‌ജ്യോത് സിമിയെ ന്ന സ്ത്രീ വിളിച്ചു. 1,70,000 രൂപ യും ആര്‍ടിജിഎസ് നമ്പറും അയക്കാന്‍ ആവശ്യപ്പെട്ടു. ഇതി നായി ജെറി അമല്‍ദേവ് പച്ചാള ത്തെ ബാങ്കില്‍ എത്തിയപ്പോള്‍ മാനേജര്‍ക്ക് സംശയം തോന്നി പൊലീസിനെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും ഇത് തട്ടിപ്പാണെന്ന് ജെറി അമ ല്‍ദേവിനെ ബോധ്യപ്പെടുത്തുക യായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




