എന്‍എസ്എസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് ല്‍ നടന്നു

എന്‍എസ്എസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് (SFU 97- താനൂര്‍ ക്ലസ്റ്റര്‍) ല്‍ വെച്ച് നടന്നു. മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വീനര്‍ സക്കറിയ പൂഴിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ മുഖ്യാതിഥിയായി.

ലഹരിക്കെതിരായ വികാരം ജനങ്ങളില്‍ ആളിക്കത്തുന്നതിന് സഹായകരമായ തെരുവുനാടകം (‘ജീവിത ലഹരി”) പരപ്പനങ്ങാടിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ബിന്ദ്യ മേരി ജോണ്‍, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്ല്യാന്‍, താനൂര്‍ ക്ലസ്റ്റര്‍ പിഎസി  രാജ്‌മോഹന്‍, എന്‍എസ്എസ് പ്രോഗ്രാം  പ്രത്യുഷ്, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരപ്പനങ്ങാടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top