ചെട്ടിപ്പടി കുപ്പിവളവില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം.

അപകടം നടന്ന ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിലുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടത്തില്‍ റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞുവീണു.  വൈദ്യുതി ബന്ധം തകരാറിലായെങ്കിലും രാത്രയോടെ ശരിയാക്കിയിരുന്നു. അതെസമയം ജലനിധിയുടെ മുന്നിലെ പോസ്റ്റാണ് തകര്‍ന്നത് അതുകൊണ്ടുതന്നെ ജനനിധിയുടെ വെള്ളവിതരണം പ്രദേശത്ത് തടസപ്പെട്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top