വിവര-വിനിമയ സാങ്കേതികവിദ്യയുടെ വികാസം തലമുറകളുടെ ആശയവിനിമയത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചു;ഗാന്ധിയന്‍ ആര്‍ എസ് പണിക്കര്‍

വള്ളിക്കുന്ന് : വിവര-വിനിമയ സാങ്കേതികവിദ്യയുടെ വികാസം തലമുറകളുടെ ആശയവിനിമയത്തില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചതെന്ന് ഗാന്ധിയന്‍ ആര്‍ എസ് പണിക്കര്‍. വള്ളിക്കുന്ന് മണ്ഡലം കെ എസ് എസ് പി എ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൗതികശാസ്ത്രത്തില്‍ ഡോക്ടേററ്റ് നേടിയ ഡോ. കെ അഞ്ജുവിനെ യോഗം ആദരിച്ചു.

സെക്രട്ടറി സുരേഷ് സദ്ഗമയ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് പി ശിവദാസ് അദ്ധ്യക്ഷനായിരുന്നു. മുല്ലശ്ശേരി ശിവരാമന്‍ നായര്‍ (സെക്രട്ടറിയേറ്റ് അംഗം) അശോകന്‍ മേച്ചേരി(സംസ്ഥാന കമ്മിറ്റിയംഗം) രാമുണ്ണിക്കുട്ടി മാസ്റ്റര്‍ (ജില്ലാ ജോയിന്റ് സെക്രട്ടറി) കെ രാധ ,ഇ പി ഗീത, രമ പാറോല്‍,ത്രേസ്യാമ്മ എന്നിവര്‍ സംസാരിച്ചു. എ എം മോഹന്‍ദാസ് നന്ദി പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top