ചെറുമുക്കില്‍ താറാവുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കല്‍ താഴത്തെ കല്ലന്‍ റഹൂഫിന്റെ വീട്ടിലെ
പത്ത് താറാവുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു.

ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് സംഭവം. തെരുവ് നായ്ക്കള്‍ കുട് പൊളിച്ചു അകത്ത് കടന്നാണ് താറാവുകളെ കടിച്ചു കൊന്നത് .

റഹൂഫ് നാലു വര്‍ഷത്തോളമായി വീട്ടില്‍ താറാവുകളെ വളര്‍ത്താന്‍ തുടങ്ങിയിട്ട്. പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം കൊണ്ട് കഷ്ടപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top