കുടുംബശ്രീ ‘ഹാപ്പി കേരളം’ പദ്ധതി വിപുലമാക്കുന്നു

കുടുംബശ്രീയുടെ ‘ഹാപ്പി കേരളം’പദ്ധതി അര്‍ബന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. നഗര മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സി.ഡി.എസിലെ തെക്കേക്കര എ.ഡി.എസില്‍ ‘ഹാപ്പി കേരളം’പദ്ധതി പരിപാടി സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. സീനത്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 15 ഗ്രാമ സി.ഡി.എസുകളിലാണ് ഹാപ്പി കേരളം പദ്ധതി നടപ്പിലാക്കിയത്. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍.

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ട് ഓരോ കുടുംബവും സന്തോഷത്തിന്റെ കേന്ദ്രമാകണമെന്നാണ് ‘ഹാപ്പി കേരളം’പദ്ധതിയുടെ ലക്ഷ്യം. കുടുംബതലസ്ഥിതി വിശകലനം, വിവിധ സാധ്യതകള്‍ കണ്ടെത്താന്‍ പദ്ധതി രൂപീകരണം, വിവിധ ഏജന്‍സികളുടെ സഹായത്തോടുകൂടിയുള്ള നിര്‍വഹണം, ജനകീയ മോണിറ്ററിങ് എന്നിവ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ്. പദ്ധതി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഹാപ്പി കേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായുള്ള രണ്ടാംഘട്ട പരിശീലനവും സംഘടിപ്പിച്ചിരുന്നു.

എന്‍.യു.എല്‍. എം പ്രതിനിധി സുബൈറുള്‍ അവാന്‍, എഫ്.എന്‍.എച്ച്.ഡബ്ലിയു ജില്ലാ ആര്‍.പി ആതിര, ഹാപ്പി കേരളം ആര്‍.പിമാര്‍, എ.ഡി.എസ് , സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച നിലമ്പൂര്‍ നഗരസഭ സി.ഡി.എസിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top