ദേശീയപാത വെന്നിയൂരില്‍ നിരത്തിലേക്ക് ഇറക്കിവെച്ചുള്ള കച്ചവടം തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡില്‍ നിന്ന് ഒഴിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസകരമാകുന്ന രീതിയില്‍ റോഡിലേക്ക് ഇറക്കി വെച്ച് നിരവധി വാഹനങ്ങളില്‍ കച്ചവടം നടത്തുന്നത്.

വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തിയിട്ട് സാധനങ്ങള്‍ വാങ്ങുന്നത് കൊണ്ട് പലപ്പോഴും ഇവിടെ വൈകുന്നേര സമയങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

പരാതി വ്യാപകമായതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ജില്ല ആര്‍ടിഒ കെ കെ സുരേഷ് കുമാറിന്റ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ ഡാനിയല്‍ ബേബി, എ എം വി ഐ എം സലീഷ് എന്നിവരുടെ നേതൃത്വത്തില്‍ റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും, മുന്‍പ് ദേശീയപാതയില്‍ നടന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top