തെരുവ് വിളക്കുകള്‍ നന്നാക്കാന്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍

മംഗലം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ നേതൃത്വത്തില്‍ പഞ്ചായത്തിലെ തകരാറിലായ തെരുവ് വിളക്കുകള്‍ നന്നാക്കി. മംഗലം പഞ്ചായത്തിലാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റാണ് ടെക്‌നിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമായുള്ള സാങ്കേതിക സന്നദ്ധ സേനയായ എ.ഐ.സി.ടി.ഇ സ്‌പൈസസ് ക്ലബ്ബിന്റെ സഹകരത്തോടെ നടത്തിയ ക്യാമ്പില്‍ നൂറിലേറെ എല്‍.ഇ.ഡി ലൈറ്റുകളുടെ തകരാറുകള്‍ പരിഹരിച്ചു. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എന്‍.എസ്.എസ് പ്രോഗാം ഓഫീസര്‍ ഡോ. പി. യു. സുനീഷ്, വൊളന്റിയര്‍ സെക്രട്ടറി എം. മഞ്ജിമ, ടി.പി. അര്‍ജുന്‍ദാസ്, സി.പി. അനഘ, മുഹമ്മദ് ആഷിഖ്, സി.യദുകൃഷ്ണ, ടി.എ.ആദില്‍ ഷിനാദ്, ഷെബീറലി, സി.വി.മുഹമ്മദ് മുബാറക്ക്, ടി.വിഷ്ണു പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top