HIGHLIGHTS : The crashed car was carried through the body
കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചു വീഴ്ത്തി കാര്‍. റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാര്‍ ഓടിച്ചവര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശിയായ അജ്മല്‍ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭയപ്പെടുത്തുന്നതാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍. ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം നടന്നത്. ബന്ധുക്കളായ കുഞ്ഞുമോളും ഫൗസിയയും സ്‌കൂട്ടറുമായി പുറത്തിറങ്ങിയതാണ്. റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ അമിത വേഗതയിലെത്തിയ കാര്‍ ഇവരുടെ സ്‌കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയത്. കുഞ്ഞുമോള്‍ ടയറിന്റെ അടിയിലേക്കാണ് വീണത്. കാര്‍ നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്നാണ് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയത്. കുഞ്ഞുമോള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞുമോളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കാറോടിച്ചിരുന്നത് കരുനാഗപ്പള്ളി വെളുത്തമണ്‍ സ്വദേശി അജ്മലായിരുന്നു. ഇയാള്‍ക്കൊപ്പം ഒരു വനിത ഡോക്ടറുമുണ്ടായിരുന്നു. ഡോക്ടര്‍ ഇപ്പോള്‍ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. അജ്മലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇവര്‍ മദ്യലഹരിയിലായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു