ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു

HIGHLIGHTS : A woman doctor was assaulted at Vandanam Medical College, Alappuzha

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡോക്ടര്‍ അഞ്ജലിയുടെ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. തകഴിയിലെ വീട്ടില്‍ നിന്നാണ് ഷൈജുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയതിന് ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നകളയുകയായിരുന്നു.

നെറ്റിയില്‍ മുറിവുമായിട്ടാണ് ഷൈജു വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയത്. മുറിവില്‍ തുന്നല്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയ്ക്കാണ് പരിക്കേറ്റത്. ഷൈജു മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടര്‍ വ്യക്തമാക്കി.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാള്‍ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസില്‍ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഷൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!