നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി സിപിഐ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നാല് മണ്ഡലങ്ങളിലേക്ക് കൂടിയുള്ള സ്ഥാനാര്‍ത്ഥികളെ സിപഐ പ്രഖ്യാപിച്ചു. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ചടയമംഗലത്ത് ജെ ചിഞ്ചുറാണി, ഹരിപ്പാട് -അഡ്വ.സജിലാല്‍, പറവൂര്‍- എം ടി നിക്‌സണ്‍, നാട്ടിക-സി സി മുകുന്ദന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.

ആകെ 25 സീറ്റലാണ് സിപിഐ മത്സരിക്കുന്നത്. ഇതില്‍ നാല് സീറ്റ് ഒഴിവാക്കിയാണ് സിപിഐ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നത്.

Share news
error: Content is protected !!
Scroll to Top