തിരൂരങ്ങാടി; തിരൂരങ്ങാടി മണ്ഡലത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാറ്റിവെച്ചു. തിരൂരങ്ങാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദിനെ തീരുമാനിച്ചതിനെതിരെ മുസ്ലീംലീഗ് അണികളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നവന്ന സാഹചര്യത്തില്‍ അത് തങ്ങള്‍ക്കനുകൂലമാക്കാന്‍
എല്‍ഡിഎഫ് ഒരു പുനരാലോചനക്ക് തയ്യാറകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ സിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായ അജിത് കൊളാടിക്ക് പകരം സിഡ്‌കോ ചെയര്‍മാനായ നിയാസ് പുളിക്കലകത്തിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണെന്നാണ് ഇടതുക്യാമ്പുകളില്‍ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്നെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ സിപിഎമ്മുമായുണ്ടായ അസ്വാരസ്യമാണ് ആദ്യഘട്ടത്തില്‍ നിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം ്അനശ്ചിതത്വത്തിലാക്കിയതെന്നാണ് സൂചന. പിന്നീട് സിപഐ സംസ്ഥാന നേതൃത്വം തങ്ങളുടെ മലപ്പുറം ജില്ലാ കൗണ്‍സില്‍ അസി. സെക്രട്ടറി അജിത് കൊളാടിയെ തന്നെ മത്സരരംഗത്തിറക്കുകയായിരുന്നു. അജിത് കൊളാടി തന്റെ തെരഞ്ഞെടുപ്പ് പ്രചരണം അനൗദ്യോഗികമായി തുടങ്ങുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇന്നലെ കെപിഎ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെടുന്നത്. ഇതോടെ വലിയ പൊട്ടിത്തെറിയാണ് തിരൂരങ്ങാടിയിലടക്കം മുസ്ലീംലീഗിലുണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പിഎംഎ സലാമിനും, മുന്‍ എംഎല്‍എ പികെ അബ്ദുറബ്ബിനും സീറ്റ് ലഭിക്കാഞ്ഞത് മണ്ഡലത്തില്‍ ഏറെ ചര്‍ച്ചയാണ്. ഈ രാഷ്ട്ീയസാഹചര്യം മുതലെടുക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.
കഴിഞ്ഞ തവണ മുന്‍വിദ്യഭ്യാസ മന്ത്രിയായ പികെ അബ്ദുറബ്ബിനോട് ശക്തമായ മത്സരം കാഴ്ചവെച്ചയാളാണ് നിയാസ് പുളിക്കലകത്ത്. യുഡിഎഫിന് പതിനായിരക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ ആറായിരമായി ചുരുങ്ങിയിരുന്നു.




