കടലുണ്ടി: റൈസ് എഗൈൻസ്റ്റ് ഡ്രഗ്സ്, റൺ ഫോർ ലൈഫ് എന്ന സന്ദേശവുമായി മണ്ണൂര്‍ പ്രബോധിനി അടിവാരം ബ്രദേഴ്‌സ് സംഘടിപ്പിച്ച അഖിലേന്ത്യ മാരത്തണില്‍ വന്‍ ജനാവലി. സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ ലഹരിമുക്ത സന്ദേശവാഹകരായി ഒന്നിച്ചോടിയത് കിലോമീറ്ററുകള്‍. ഒഡിഷ, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം നൂറുകണക്കിനു പേര്‍ അണിനിരന്ന മാരത്തണ്‍ ദുരപരിധിയില്‍ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചിരുന്നു.
മുതിര്‍ന്നവര്‍ക്ക് 12 കി.മീറ്റര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഞ്ചു കി.മീറ്റര്‍ എന്നിങ്ങനെങ്ങനെയായിരുന്നു വിഭാഗങ്ങള്‍. കോട്ടക്കടവ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് പ്രബോ ധിനി, മണ്ണൂര്‍ വളവ്, മുക്കത്തക്കടവ്, ഒലിപ്രംകടവ്, പൊറാഞ്ചേരി വഴി പ്രബോധിനിയില്‍ സമാപിക്കുകയായിരുന്നു. മാരത്തണ്‍ നടന്ന വഴികളില്‍ രണ്ടു കിലോ മീറ്റര്‍ ഇടവിട്ട് നാരങ്ങ, തണ്ണിമത്തന്‍ തുടങ്ങി തണുത്ത പാനീയങ്ങള്‍ നല്‍കാനായി ഹൈഡ്രേഷന്‍ പോയിന്റ് സ്ഥാപിച്ചിരുന്നു. വിവിധ കാറ്റഗറികളായി തിരിച്ച് മുന്നു ലക്ഷം രൂപ ക്യാഷ് പ്രൈസായി നല്‍കി. കൂടാതെ പങ്കെടുത്തവര്‍ക്കെല്ലാം ഇ-സര്‍ട്ടിഫിക്കറ്റ്, ജഴ്‌സി, മെഡല്‍ എന്നിവയും വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ശനിയാഴ്ച തന്നെ ഇവിടെ തമ്പടിച്ചിരുന്നു. 1985ല്‍ കോട്ടയത്തായിരുന്നു ഇതിനുമുമ്പ് അഖിലേന്ത്യ മാരത്തണ്‍ നടന്നത്. ഇവിടെ കഴിഞ്ഞ വര്‍ഷം പുരുഷന്മാര്‍ക്ക് മാത്രമായി സംസ്ഥാന തലത്തില്‍ മാരത്തണ്‍ നടത്തിയിരുന്നു. അടിവാരം ബ്രദേഴ്‌സിന്റെ രക്ഷാധികാരി ശിവാനന്ദന്‍ പുളിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
സമാപന സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയതു. സ്വാഗതസംഘം ചെയര്‍മാന്‍ ചെറുകാട്ട് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പ്രവിജ് പ്രഭാകര്‍, അടിവാരം ബ്രദേഴ്‌സ് പ്രസിഡണ്ട് ദീപക്ക് ചെറുകാട്ട് , പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ, എന്‍. ഭാസ്‌കരന്‍ നായര്‍, ഹെബീഷ് മാമ്പയില്‍, ബിച്ചിക്കോയ, വിമ്മി ഏറുകാട്ടില്‍, കെ. എം. പ്രമോദ്, പിലാക്കാട്ട് ഷണ്‍മു ഖന്‍, ശ്രീജിത്ത് കൊടപ്പുറം, അജിത, സുധ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മനു നല്ലൂര്‍, ഷൈജു മേച്ചേരി, സൂര്യ നയന, ആദി ദേവ് ,ലിജീഷ് പട്ടയില്‍, ഷിജു പനക്കല്‍, കേശവ് ജെ. ചന്ദ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




