മാലിന്യമുക്ത കടലോരത്തിനായി നാട് കൈകോര്‍ത്തു

HIGHLIGHTS : The country joined hands for a pollution-free coastline.

careertech

പരപ്പനങ്ങാടി- രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ പരപ്പനങ്ങാടി കടലോരം ശുചീകരിച്ചു. ഞായര്‍ രാവിലെ 8 മണിക്ക് ഫൗണ്ടേഷന്‍ സി.ഇ.ഒ, അഹമ്മദ്കുട്ടി പഞ്ചാര യിലിന്റേയും കൗണ്‍സിലര്‍ സൈതലവി കോയയുടേയും നേതൃത്വ ത്തില്‍ പ്രവര്‍ത്തനപരിപാടികള്‍ ആരംഭിച്ചു.

ഫൗണ്ടേഷന്റെ പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍സിപ്പാലിറ്റിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ അമ്പതോളം കുട്ടികള്‍ നാളെ ഈ നാടിന്റെ കാവല്‍ക്കാര്‍ ഞങ്ങളാണ്’ എന്ന് പറയാതെ പറഞ്ഞ് പ്രവര്‍ത്തന ത്തിന് മാതൃകയായി. ഉദ്ഘാടനപരിപാടിയില്‍ കൗണ്‍സിലര്‍ ശ്രീ. സൈതലവികോയ അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

ഫിഷറീസ് ഡപ്യൂട്ടി ഡയറ ക്ടര്‍ ശ്രീ. ആഷിഖ്ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍നിയാസ്’ പുളിക്കലക ത്തിന് ശേഷം ഡോ. ദിനേശന്‍, നാസര്‍ജമാല്‍ എന്നിവര്‍ ആശംസ കള്‍ അറിയിച്ചു. മാര്‍ച്ച് 31 വരെ തുടരുന്ന ശുചീകരണത്തിന്റെ ഓര്‍മക്കായി  കുഞ്ഞിക്കമ്മാലി ഹസ്സന്‍ കടലോരത്ത് വൃക്ഷം നട്ടു. ജയപ്രകാശ് അധികാരത്തില്‍, റഷീദ് ചെങ്ങാട്ട് എന്നിവരുടെ നേത്യ ത്വത്തില്‍ നടന്ന ശുചീകരണം 12 മണിക്ക് സമാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!