മണിയുടെ കുടുംബത്തിന് 10 ലക്ഷം, ഭാര്യയ്ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി

ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയും ഏറ്റെടുക്കും

നിലമ്പൂര്‍: കാട്ടാന ആക്രമണത്തില്‍ കൊ ല്ലപ്പെട്ട മണിയുടെ കുടുംബ ത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹാ യം നല്‍കും. അഞ്ചുലക്ഷം രൂപ അടിയന്തരമായി കൈമാറും. മണിയുടെ ഭാര്യ മാതിയ്ക്ക് വനം വകുപ്പില്‍ താല്‍ക്കാലിക ജോ ലി നല്‍കും. ഭിന്നശേഷിക്കാരി യായ മുത്ത മകള്‍ മീനാക്ഷി (13)യുടെ ചികിത്സാചെലവും ഏറ്റെടുക്കും. ഹൈഡ്രോ സഫാ ലസ് രോഗമാണ് മീനാക്ഷിയ്ക്ക്. നിലവില്‍ വാരിക്കല്‍ ജിഎല്‍പി

സ്‌കൂളില്‍ നാലാംക്ലാസിലാണ് മീ നാക്ഷി.

സൗകര്യപ്രദമായ പ്രദേശ ത്തേക്ക് മാറിത്താമസിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സഹാ യം ലഭ്യമാക്കുമെന്നും നില മ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ പറഞ്ഞു. മണി യുടെ കുട്ടികളുടെ വിദ്യാഭ്യാ സവും സംരക്ഷണവും ഉറ പ്പാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top