പാലക്കാട് സ്വദേശിയില്‍നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്തു: 2 പേര്‍ അറസ്റ്റില്‍

HIGHLIGHTS : 29 lakh rupees were stolen from a Palakkad native: 2 people arrested

careertech

പാലക്കാട് : ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ അധികവരുമാനമുണ്ടാക്കാമെ ന്ന് വിശ്വസിപ്പിച്ച് പാലക്കാട് സ്വദേശിയില്‍നിന്ന് 29 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ ദില്‍ ഷന്‍, മുന്‍സീര്‍ എന്നിവരെയാ ണ് ജില്ലാ സൈബര്‍ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ടെലഗ്രാം വഴി ബന്ധപ്പെട്ടായി രുന്നു തട്ടിപ്പ്. വലിയ തട്ടിപ്പുസം ഘത്തിന്റെ ചെറിയ കണ്ണികള്‍ മാത്രമാണ് ഇവരെന്നും ഇവര്‍ ക്കെതിരെ മറ്റു സംസ്ഥാനങ്ങ ളില്‍ കേസുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

sameeksha-malabarinews

തട്ടിപ്പുസം ഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി യിട്ടുണ്ട്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ ക്ടര്‍ എ എസ് സരിന്‍, സബ് ഇന്‍സ്‌പെക്ടര്‍ വി രാജേഷ്, എസ്സിപിഒ ഉല്ലാസ്‌കുമാര്‍, സിപിഒമാരായ പത്മാനന്ദ്, ഇ കെ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!