ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ചെറുമുക്ക് പ്രദേശത്തെ 4, 5, 6 വാര്‍ഡിലെ പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ ഏ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പരപ്പനങ്ങാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഇ എന്‍ ഹരിദാസന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമന്റോ നല്‍കി ആദരിച്ചു.

ചെറുമുക്ക് പ്രദേശത്ത് സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ.

ചടങ്ങില്‍ വി പി കാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ ചെറുമുക്ക്, ഇ പി ഹബീബ് ,ഇ പി സൈദലവി, കരുമ്പില്‍ ഷെരീഫ്, കെ അബ്ദു സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Share news
error: Content is protected !!
Scroll to Top