Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു; ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സ്

HIGHLIGHTS : Application invited

 

sameeksha-malabarinews
ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ജൂൺ 30 വരെ സമയം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327, www.lbscentre.kerala.gov.in.

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സുമാർ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് ജൂലൈ 15നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9048110031, 8281114464, www.srccc.in.
പി.എൻ.എക്സ്. 2780/2022

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാർഡ്ജറ്റ് ടെക്‌നോളജി (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് യോഗ്യത. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.

അപേക്ഷാ തീയതി നീട്ടി

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  പദ്ധതി/ കേരളാ ഓട്ടോ മൊബൈല്‍  വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍  സജീവാംഗങ്ങളായ തൊഴിലാളികളുടെ  ഒന്ന് മുതല്‍ അഞ്ച് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യപഠനോപകരണ കിറ്റിന്  അപേക്ഷ സ്വീകരിക്കുന്നതിനുളള സമയം ജൂണ്‍ 30 വരെ നീട്ടി. അപേക്ഷ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.org ലും/ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ mlp.kmtwwfb@kerala.gov.in  എന്ന ഇ-മെയിലേക്കോ ജില്ലാ ഓഫീസില്‍ നേരിട്ടോ  സമര്‍പ്പിക്കാം.

തൊഴിലധിഷ്ഠിത കോഴ്സ്

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ സെന്ററില്‍  പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നിവയിലാണ് ഒരു വര്‍ഷത്തെ കോഴ്സ്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫോമും പ്രോസ്പെക്ടസും സ്ഥാപനത്തില്‍ നിന്ന് നേരിട്ടും www.fcikerala.org ലും ലഭിക്കും. അപേക്ഷ ജൂലൈ 11നകം സമര്‍പ്പിക്കണം. എസ്.സി/എസ്.ടി/ ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റോടു കൂടി പഠനം സൗജന്യമാണ്. മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 0494 2430802, 0494 2944802.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. സര്‍ക്കാര്‍ അംഗീകൃത കോഴ്സ് പ്രവേശനത്തിന് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍: 9526871584, 7561866186.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News