
തിരൂരങ്ങാടി: കാച്ചടി സര്‍വീസ് റോഡില്‍നിന്നും നാഷണല്‍ ഹൈവേയിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമുള്ള ആക്സസ് അടച്ച തീരുമാനം നാഷണല്‍ ഹൈവേ അധികൃതര്‍ പുനഃപരിശോധിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു.
പ്രസ്തുത തീരുമാനം വലിയോറ- തിരൂരങ്ങാടി ലിങ്ക് റോഡ് വഴി വരുന്ന യാത്രക്കാരെയും, കാച്ചടി ഭഗവതി ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തരെയും, കാച്ചടി എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഹോമിയോ ഡിസ്പെന്‍സറയില്‍ എത്തുന്ന രോഗികളെയും ഒരുപോലെ ബാധിക്കുന്നതും പ്രദേശത്ത് നിര്‍മിച്ച അടിപ്പാതയുടെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ ഈ തീരുമാനം പിന്‍വലിച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റണം.
കൂരിയാട് മുതല്‍ വെന്നിയൂര്‍ വരെ ഹൈവേറോഡിന്റെ ഇരുവശത്തുനിന്നും ഷോപുകളിലും വീടുകളിലും പരിസരങ്ങളിലും വെള്ളം ഒഴുകി എത്തുന്നത് പരിഹരിക്കുന്നതിനു ആവശ്യമായ അടിയന്തര പരിഹാരം വേണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



