
പാലക്കാട് : കനത്ത മഴയെ തുടര്‍ന്ന് മംഗലംഡാം കടപ്പാറയില്‍ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി. കടപ്പാറ ആലിങ്കല്‍ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് വൈകിട്ട് കുടുങ്ങിയത്. വൈകുന്നേരം പെയ്ത കനത്ത മഴയില്‍ പോത്തന്‍തോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് യുവാക്കള്‍ അകപ്പെടുകയായിരുന്നു. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രാത്രി എട്ടരയോടെയാണ് യുവാക്കളെ ഇക്കരെയെത്തിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളത്ത് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്തേക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



