പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനെത്തിയ വയോധികന്‍ മുങ്ങിമരിച്ചു

 

കോഴിക്കോട് : ഫറോക്കില്‍ വയോധികന്‍ പേരക്കുട്ടികളുടെ മുന്‍പില്‍ മുങ്ങി മരിച്ചു. ഈസ്റ്റ് നല്ലൂര്‍ കള്ളിക്കൂടം കാട്ടുങ്ങല്‍ ഹൗസില്‍ പീച്ചനാരി രാജനാണ് (65) കള്ളിക്കൂടം തുളിശ്ശേരി കുളത്തില്‍ മുങ്ങി മരിച്ചത്. പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തില്‍ ഇറക്കും മുന്‍പ് രാജന്‍ നീന്താനിറങ്ങിയപ്പോഴാണ് സംഭവം. മകന്റെ മക്കളെ കൂട്ടി രാവിലെ 11 മണിയോടെയാണ് രാജന്‍ കുളത്തിലെത്തിയത്. കുട്ടികള്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രാജനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നേതൃത്വത്തില്‍ രണ്ടാഴ്ച മുന്‍പ് ചെളിനീക്കി ആഴംകൂട്ടിയ കുളത്തിലാണ് അപകടം സംഭവിച്ചത്. കോമണ്‍വെല്‍ത്ത് ഓട്ടുകമ്പനി മുന്‍ ജീവനക്കാരനായിരുന്നു രാജന്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 11ന് വീട്ടുവളപ്പില്‍. ഭാര്യ: പ്രേമ. മക്കള്‍: ഷിജു, സില്‍ജ, സിജിന. മരുമക്കള്‍: സജീഷ് (പുതുക്കഴിപ്പാടം), പ്രവീണ്‍ (കരുവന്‍തിരുത്തി), ശരണ്യ. സഹോദരങ്ങള്‍: കൃഷ്ണന്‍, ചന്ദ്രന്‍, ശാന്ത, വത്സല, ശോഭന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top