കല്‍പ്പറ്റ: ബാഗിലുണ്ടായിരുന്ന ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് 9ാം ക്ലാസ് വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരിക്കടുത്ത ലക്കിടി ജവാഹര്‍ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ചിപ്സ് മോഷ്ടിച്ചെന്ന ആരോപിച്ച് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മര്‍ദ്ദനത്തിന് ശേഷം പുറത്ത് അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു.
സ്‌കൂളില്‍ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ വിശദമായി അന്വേഷിക്കണം എന്നും പൊലീസിനോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വൈത്തിരി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.




