പരപ്പനങ്ങാടി ; നഗരസഭക്കെതിരായി സിപിഎം നടത്തിയിട്ടുള്ള സമരം രാഷ്ട്രീയ പ്രേരിതവും,ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ആണെന്ന് നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍. സമരത്തിന് ആധാരമായിട്ടുള്ള പല കാര്യങ്ങളും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാന്‍ ഉള്ളതാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ കഴിവ്‌കേട് മറച്ചുവെക്കാന്‍ വേണ്ടിയാണ് ഈ സമരമെന്നും ഉസ്മാന്‍ ആരോപിച്ചു.
നഗരസഭാ ഭരണസമിതി അധികാരത്തില്‍ വന്നിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാവുകയാണ്. കോവിഡിന്റെ പ്രയാസങ്ങളും, ഒഴിഞ്ഞു കിടന്നിരുന്ന സെക്രട്ടറി അടക്കമുള്ള പല ഉദ്യോഗസ്ഥരെയും സമയബന്ധിതമായി അനുവദിക്കാതെ സര്‍ക്കാറിന്റെ നടപടി മൂലവും വളരെ പ്രയാസപ്പെട്ടാണ് നഗരസഭ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
നിലവിലുള്ള ബസ് സ്റ്റാന്‍ഡ് നവീകരിച്ചു, പടിഞ്ഞാറ് ഭാഗത്ത് ഒരു ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




