ബാറില്‍ യുവാവിനെ കുത്തിക്കൊന്ന കേസ്: 5 പേര്‍ കസ്റ്റഡിയില്‍

അങ്കമാലി : അങ്കമാലിയിലെ ബാറില്‍ യുവാ വിനെ കുത്തിക്കൊന്ന കേസില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡി യില്‍. നിരവധി കേസുകളില്‍ പ്രതിയായ തമ്പുരാട്ടി സുരേഷ് ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊ ലീസ് ചോദ്യംചെയ്തുവരികയാണ്. കേസുമായി ബന്ധമുള്ള ഏതാനുംപേര്‍ ഒളിവിലാണ്. അങ്കമാലി കിടങ്ങൂര്‍ വലിയോലിപ്പറമ്പില്‍ ആഷിഖ് മനോഹര നാണ് (32) കുത്തേറ്റു മരിച്ചത്.

ചൊവ്വ രാ ത്രി 11.15ന് അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹില്‍സ് പാര്‍ക്ക് ബാറിലാണ് സംഭവം. ആഷിഖും സം ഘവുമാണ് ആദ്യം ബാറിലെത്തി യത്. മറ്റൊരു സംഘവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ആഷി ഖിന് കുത്തേറ്റത്. മുന്‍വൈരാഗ്യ മാണ് കൊലപാതകത്തിന് കാര ണം. നിരവധി കേസുകളില്‍ പ്രതി യായ ആഷിഖ് അടുത്തിടെയാ ണ് ജയിലില്‍നിന്ന് ഇറങ്ങിയത്. ആഷിഖിന്റെ മൃതദേഹം എറണാ കുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top