കാറില്‍ മയക്കുമരുന്നു കടത്തുകയായിരുന്ന യുവാവ് പിടിയില്‍

ബത്തേരി : കാറില്‍ മയക്കുമരുന്നു കടത്തുകയായിരുന്ന ഫറോക്ക് സ്വദേശിയായ യുവാവ് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി. മുഹമ്മദ് ആഷിഖ് (29) ആണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി സജിമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ എസ്. അനീഷ്, പി ആര്‍ വിനോദ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി സിബിജ, കെ ഇ ഷൈനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം ബിനു, വി കെ വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top