ബീഹാറില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പടുത്തിയ കേസ്;4പേര്‍ അറസ്റ്റില്‍

പാട്‌ന: ബീഹാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിമല്‍ കുമാര്‍ യാദവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 4 പേര്‍ പിടിയിലായി. പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദൈനിക് ജാഗരന്‍ ലേഖകന്‍ വിമല്‍ കുമാര്‍ യാദവിനെ ബീഹാറിലെ അരാരിയ ജില്ലയില്‍ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. നാലുപേരടങ്ങിയ സംഘമാണ് വിമല്‍ കുമാറിന്റെ റാണിഗഞ്ചിലെ വീട്ടിലെത്തിയ വെടിവെച്ച് കൊലപ്പെടുത്തിയത്. വിമല്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top