താനൂര്‍ കസ്റ്റഡി കൊലപാതകം;ആക്ഷന്‍ കൗണ്‍സില്‍ ഉപവാസ സമരം ആരംഭിച്ചു

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍ ഉപവാസ സമരം ആരംഭിച്ചു. താമിര്‍ ജിഫ്രിയുടെ കുടുംബവും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

മലപ്പുറം കളക്ടറേറ്റ് പടിക്കലാണ് ഉപവാസ സമരം. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ്, താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി, എഎസ്പി ഷഹന്‍ഷ, താനൂര്‍ സിഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെ മാറ്റി നിര്‍ത്തി താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top