Section

malabari-logo-mobile

ചെന്നൈയില്‍ പ്രീ റിലീസില്‍ തരംഗമായി ദുല്‍ഖര്‍; ബുക്കിങ്ങില്‍ ചരിത്രം തീര്‍ത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു

HIGHLIGHTS : Dulquer makes waves in pre-release in Chennai; King of Kotta jumps after making history in booking

ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചെന്നൈ എക്‌സ്പ്രസ്സ് അവന്യൂ മാളില്‍ നടന്ന ചടങ്ങില്‍ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ തടിച്ചു കൂടിയ ജനാവലി വര്‍ണാഭമായ വരവേല്‍പ്പാണ് കൊത്തയിലെ രാജാവിനും കിംഗ് ഓഫ് കൊത്തക്കും നല്‍കിയത്. കലാപകാര നൃത്തചുവടുകളും തന്റെ പ്രിയ താരം സൂര്യയുടെ സിനിമയിലെ ഗാനവുമൊക്കെ പാടിയ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ക്ക് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ചു. ഇനി കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ആറു മണിക്കാണ് നടക്കുന്നത്.

സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സെര്‍ട്ടിഫിക്കറ്റ് ആണ്. കിംഗ് ഓഫ് കൊത്തയുടെ ബുക്കിംഗ് ചരിത്രമായി മാറുന്ന കാഴ്ചയാണ് ബുക്ക് മൈ ഷോയില്‍ കാണുന്നത്. ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചത് മുതല്‍ ടിക്കറ്റ് വില്പനയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ് കിംഗ് ഓഫ് കൊത്ത. അന്യഭാഷാ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പോലും ആദ്യ ദിനത്തിന്റെ റിപ്പോര്‍ട്ടിനു ശേഷമാണ് അഡിഷണല്‍ ഷോകള്‍ ആരംഭിക്കുന്നത്. കിംഗ് ഓഫ് കൊത്തക്കു ആദ്യ ദിനങ്ങളിലെ നോര്‍മല്‍ ഷോകള്‍ ഹൌസ് ഫുള്‍ ആയതിനെ തുടര്‍ന്ന് രാത്രി അഡിഷണല്‍ ഷോകള്‍ പ്രമുഖ തിയേറ്ററുകള്‍ ചാര്‍ട്ടു ചെയ്തു കഴിഞ്ഞു. ഒരു കോടിയില്‍ പരം രൂപയുടെ അഡ്വാന്‍സ് ബുക്കിങ്ങുകള്‍ റിലീസിന് ദിവസങ്ങള്‍ ഇനിയും ശേഷിക്കെ നടന്ന ചിത്രത്തിന് ഓഗസ്റ്റ് 24 നു രാവിലെ ഏഴുമണിക്ക് തന്നെ നൂറില്‍ പരം ഫാന്‍സ് ഷോകളുമായി ഹൗസ്ഫുള്‍ ഷോകള്‍ ആരംഭിക്കുമ്പോള്‍ ഇത് ഒരു വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ എന്നെ പ്രേക്ഷക പ്രീതിയുള്ള പാന്‍ ഇന്ത്യന്‍ രാജകുമാരന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണെന്നുറപ്പാണ്.

sameeksha-malabarinews

അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കിംഗ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!