Section

malabari-logo-mobile

അതിഥി തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന കേസ്: 2 പേര്‍ റിമാന്‍ഡില്‍

HIGHLIGHTS : The case of killing a guest worker by hitting his head: 2 people in remand

മഞ്ചേരി: കുത്തുകല്ലില്‍ അതിഥി തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. മധ്യപ്രദേശ് ബെതുല്‍ സ്വദേശി അനില്‍ കസദേകര്‍ (34), മധ്യപ്രദേശ് അമരാവതി സ്വദേശി ഗോലു തമിദില്‍ക്കര്‍ (25) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് കുത്തുകല്‍ റോട്ടില്‍ മധ്യപ്രദേശ് സ്വദേശി റാം ശങ്കറിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട റാം ശങ്കര്‍ പ്രതി കളുടെ മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചെങ്കല്ലുകൊണ്ട് തലയ്ക്കും നെഞ്ചിലും അടിച്ചാണ് കൊലപ്പെടുത്തിയത്. തലക്കേറ്റ ആഴത്തിലുള്ള മുറിവും അമിതമായി രക്തംവാര്‍ന്നതുമാണ് മരണത്തിന് കാരണം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അടുത്ത ദിവസം ബന്ധു ക്കള്‍ക്ക് വിട്ടുകൊടുക്കും.

sameeksha-malabarinews

മഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ എം ബിനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചൊവ്വാഴ്ച രാവിലെ പ്രതികളുടെ താമസ സ്ഥലത്ത് എത്തി അന്വേഷക സംഘം തെളിവെടുപ്പ് നടത്തി. രക്തംകലര്‍ന്ന വസ്ത്രങ്ങളും മറ്റും കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനക്കുശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ് ഐമാരായ കെ ബഷീര്‍, കെ സജീവ്, എഎസ്‌ഐമാരായ ഗി രീഷ്, ഗിരീഷ്‌കുമാര്‍, സീനിയര്‍ സിപിഒമാരായ അനീഷ് ചാ ക്കോ, തൗഫീഖ് മുബാറക്, പ്രത്യേക അന്വേഷകസംഘാംഗ ങ്ങളായ എസ്‌ഐ പ്രമോദ്, സി പിഒമാരായ ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, കെ കെ ജസീര്‍, അനീഷ് എന്നിവരാണ് അന്വേഷ കസംഘാംഗങ്ങള്‍.

സിസിടിവിയിലെ ദൃശ്യങ്ങളാണ് പ്രതികളെ മണിക്കൂറുകള്‍ക്കകം വലയിലാക്കാന്‍ മഞ്ചേരി പൊലീസിനെ സഹായിച്ചത്. രക്തംപുരണ്ട വസ്ത്രങ്ങള്‍ ധരിച്ച് പ്രതികള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ചിത്രം സമീപത്തെ പലചരക്ക് കടക്കാരെ കാണിച്ചതോടെ കടയിലെത്തി സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. ഇതോടെ താമസ സ്ഥലത്തെത്തിയാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!