
എടക്കര: കാട്ടുപോത്തിനെ വേട്ടയാടി കൊന്ന നാലംഗ സംഘം വനം വകുപ്പിന്റെ പിടിയില്‍. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനുകീഴില്‍ ഇരുള്‍കുന്ന് വനമേഖലയിലെ മച്ചികൈ ഭാഗത്ത് ആറര കിന്റല്‍ തൂക്കമുള്ള കാട്ടുപോത്തിനെ വേട്ടയാടിയ നാലുപേരെയാണ് വനം വകുപ്പ് പിടികൂടിയത്.
കേസില്‍ മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചൊദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ള നാലുപേരെ ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്നും പലരും മുമ്പ് കേസില്‍ പ്രതികളാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




