മകളെ സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ നടി രംഭ ഓടിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടം സംഭവിച്ചത് കാനഡയില്‍ വെച്ചാണ് .അപകടത്തില്‍ നിസാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. എങ്കിലും മൂത്തമകള്‍ സാക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകട വിവരത്തെ കുറിച്ച് നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത് .
കുട്ടികളുമായി സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് തങ്ങളുടെ കാര്‍ മറ്റൊരു കാറുമായി ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു എന്നും ഞാനും കുട്ടികളും മുത്തശ്ശിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു എന്നാല്‍ മകള്‍ സാക്ഷ ഇപ്പോഴും ആശുപത്രിയില്‍ ആണെന്നും മോശം ദിവസവും മോശം സമയം ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നുമാണ് രംഭ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെ വിവാഹം കഴിച്ച ശേഷം താരം കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.




