Section

malabari-logo-mobile

കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍

HIGHLIGHTS : Renowned sculptor Kanayi Kunhiraman will not accept the Kerala Shri award

കോഴിക്കോട്:കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ തീരുമാനം.

പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഔദ്യോഗികമായി സര്‍ക്കാറിനെ അറിയിക്കുമെന്നും കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ശില്പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ശില്പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്നും കാനായി കുറ്റപ്പെടുത്തി.

sameeksha-malabarinews

ശങ്കുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലുള്ള തന്റെ ശില്പങ്ങള്‍ സര്‍ക്കാറിന്റെ അനാസ്ഥയെ തുടര്‍ന്ന് വികലമാക്കപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ തല്‍ക്കാലം പുരസ്‌കാരം സ്വീകരിക്കേണ്ടത് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി പുരസ്‌കാരങ്ങള്‍ക്കായി ശ്രമിക്കാറില്ല. എങ്കിലും ഇത് ഇങ്ങോട്ടുവന്ന് പുരസ്‌കാരം ആയതുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാലിപ്പോള്‍ സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും കാനായി കുഞ്ഞിരാമന്‍.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്

എം ടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍ എന്‍ പിള്ള, മാധവമേനോന്‍ ,മമ്മൂട്ടി എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു,ഗോപിനാഥ് മുതുകാട് ,കാനായി കുഞ്ഞിരാമന്‍ ,കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ,എംപി പരമേശ്വരന്‍ ,വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!