റോഡരികിലെ കേബിള്‍ കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു

തിരൂരങ്ങാടി: വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും അപകട ഭീഷണിയായി റോഡരികിലെ കേബിള്‍ കുഴി. ചെറുമുക്ക്-തിരൂരങ്ങാടി,കൊടിഞ്ഞി-കുണ്ടൂര്‍-ചെമ്മാട് റോഡിലുമാണ് വ്യാപകമായി ഇത്തരത്തില്‍ കേബിള്‍കുഴി അപകട ഭീഷണി ഉയര്‍ത്തുന്നത്.

സ്വകാര്യ കമ്പനിയുടെ കേമ്പിള്‍ കുഴിയാണിത്. ചിലയിടങ്ങളില്‍ റോഡിലേക്ക് കയറ്റി കുഴി നിര്‍മിച്ചിട്ടുണ്ട്. ഇത് അടച്ചിട്ടുമില്ല. ചിലയിടങ്ങളില്‍ കുഴി അടച്ചെങ്കിലും മണ്ണിന് മുകളിലായി കേബിള്‍പൊങ്ങിയും കിടക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെയും രാത്രിയുമായി നിരവധി വാഹനങ്ങളാണ് താലൂക്ക് ആശുപത്രികളിലേക്ക് അടക്കം രോഗികളെ കൊണ്ട് കടന്ന് പോവുന്നത്. കൂടാതെ മറ്റു വാഹനങ്ങളും.കാല്‍നടയാത്രക്കാര്‍ വേറെയും.

ഇത്തരത്തില്‍ റോഡില്‍ അപകട ഭീഷണിയായി കുഴികള്‍ നിരന്ന് കിടന്നിട്ടും അധികൃതര്‍ വേണ്ട നടപടി കൈകൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇത്തരം അപകട കുഴികള്‍ക്ക് സാശ്വതപരിഹാരം അധികൃതര്‍ കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top