വെളളക്കെട്ടില്‍ മുങ്ങിയ ആറു വയസുകാരനെ രക്ഷിച്ചത് പതിനൊന്നുകാരന്റെ ധീരത

തിരൂരങ്ങാടി : വെളളക്കെട്ടില്‍ മുങ്ങിയ ആറു വയസുകാരനെ രക്ഷിച്ച പതിനൊന്നുകാരന്റെ ധീരത മാതൃകയായി . ചെറുമുക്ക് വെസ്റ്റിലെ പരേതനായ മനരിക്കല്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് അഫ്‌ലഹ് എന്ന പതിനൊന്നുകാരനാണ് ചെറുമുക്ക് വെസ്റ്റിലെ കൊളക്കാടന്‍ മെഹബൂബിന്റെ മകന്‍ ആദി മെഹബൂബ് എന്ന ആറു വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ചെറുമുക്ക് ആമ്പല്‍ പാടത്തെ ഉദ്യാന പാത റോഡില്‍ പാത്തോളം വരുന്ന കുട്ടുകാര്‍ ചേര്‍ന്ന് കുളിക്കുമ്പോഴായിരുന്നു അപകടം. കൂട്ടുകാരുടെ കുളി കാണാന്‍ പോയ ചെറുമുക്ക് വെസ്റ്റിലെ കൊളക്കാടന്‍ മെഹബൂബിന്റെ ഇളയ മകന്‍ ആദി മെഹബൂബ് മതില്‍ കെട്ടില്‍ നിന്ന് കുട്ടുകാര്‍ കുളിക്കുന്നത് നോക്കില്‍ക്കുമ്പോള്‍ കുട്ടത്തില്‍ ഒരു കുട്ടി വെള്ളത്തിലേക്ക് ചാടിയപ്പോള്‍ അവന്റെ കാല്‍ തട്ടി ഒന്നര ആളുടെ ആഴത്തിലുള്ള വെള്ള കെട്ടിലേക്ക് വീഴുകയായിരുന്നു.

ഇത് പക്ഷേ മറ്റുള്ള ആളുകള്‍ കണ്ടില്ല. എന്നാല്‍ കുളി കാണാന്‍ വന്ന മുഹമ്മദ് അഫ്‌ലഹിന്റെ ശ്രദ്ധയില്‍പെട്ടു. ആദി മെഹബൂബ് വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ടു ഉടന്‍ മുഹമ്മദ് അഫ്‌ലഹ് വെള്ളത്തിലേക്ക് ചാടി കാലുകൊണ്ട് തട്ടി മാറ്റി, കൈകൊണ്ട് വലിച്ച് റോഡില്‍ ഉണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ സഹായം തേടുകയും ഉടന്‍ മുഹമ്മദ് അഫ്‌ലഹും ചേര്‍ന്ന് ആദിയുടെ കൈ പിടിച്ചു റോഡിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു.

മൂന്നിയൂര്‍ നിബ്രാസ് സെക്കണ്ടറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് അഫ്‌ലഹ്, അഫ്‌ലഹിനെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ആദരിച്ചു. തിരുരങ്ങാടി തഹസില്‍ദാര്‍ പി ഒ സാദിഖ് മെമോന്റോ നല്‍കി. ചടങ്ങില്‍ വി പി ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു . നന്നമ്പ്ര പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ സൗദാ മരക്കാരുട്ടി അരീക്കാട്ട് ,കൂട്ടായ്മ ഭാരവാഹികളായ കാമ്പ്ര ഹനീഫ് ഹാജി, മുസ്തഫ ചെറുമുക്ക്, പി കെ ഇസ്മാഈല്‍ , എം എം സിദ്ദീഖ്, കെ കെ റഫീഖ് ,ഹനീഫ ചെറുമുക്ക്, വീരാശ്ശേരി ലത്തീഫ് , കുട്ടികളുടെ രക്ഷിതാക്കളായ കൊളക്കാടന്‍ മെഹബൂബ്, മനരിക്കല്‍ മുഫീദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top