ഫറോക്കില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വര്‍ണമുള്‍പ്പെടെ 14 പവനും പണവും കവര്‍ന്നു

ഫറോക്ക്: പുറ്റെക്കാട് കലം കൊള്ളിപ്പടന്ന പുതുക്കുടി കള്ളറക്കല്‍ അബ്ദുല്‍ നാസറിന്റെ വീട്ടില്‍ നിന്ന് 14 പവനും 17000 രൂപയും കവര്‍ന്നു. വാതില്‍ കുത്തിതുറന്ന് പുലര്‍ച്ചെയാണ് അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണവും കവര്‍ന്നത്. ഉറങ്ങിക്കിടക്കുന്ന നാസറിന്റെ ഭാര്യയുടെ കാലിലെ പാദസരം കട്ട് ചെയ്താണ് മോഷണം നടത്തിയത്.

ഫറോക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

ഫാറോക്ക് എസ്‌ഐ സൈഫുല്ല അബൂബക്കര്‍, സനൂപ്, പ്രജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top