തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ മോഷണം പതിവാക്കിയ സംഘം പിടിയിലായി. ഉത്തര്‍പ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ അഭയ്രാജ് സിങ്, ഹരിശങ്കര്‍ഗിരി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം-ഗോവ പാതയിലെ ട്രെയിനുകളിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.
സ്വര്‍ണാഭരങ്ങളും, പണവും പിടിച്ച് പറിക്കുന്നതാണ് പ്രതികളുടെ രീതി. ഇവരില്‍ നിന്ന് 16 പവന്‍ സ്വര്‍ണം ആര്‍പിഎഫ് പിടികൂടി. ഇന്നലെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട്, മംഗലാപുരം ആര്‍പിഎഫ് സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



