പുസ്തകം പ്രകാശനം

HIGHLIGHTS : The book will be released.

പരപ്പനങ്ങാടി:പാലത്തിങ്ങൽ സ്വദേശി അലീമ സലീം രചിച്ച നാട്ടു ചെടികൾ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകം 24-6-2025 ന്
വൈകുന്നേരം 4 മണിക്ക് ഡോ. എം. കെ മുനീർ എം. എൽ. എ പ്രകാശനം ചെയ്യും.
മീഡിയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാലത്തിങ്ങൽ അങ്ങാടിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. വി. പി. ഹാറൂൺ റഷീദ് അധ്യക്ഷത വഹിക്കും.

പി. എസ്. എം. ഒ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. കെ. അസീസ് പുസ്തകം ഏറ്റുവാങ്ങും. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി. പി ഷാഹുൽ ഹമീദ്, ഡോ. പ്രമോദ് ഇരുമ്പുഴി,കെ പി സോമനാഥൻ മാസ്റ്റർ, മറ്റു ജനപ്രതിനിധികൾ, നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.

പാലത്തിങ്ങൽ അംഗനവാടിയിലെ അധ്യാപികയായ അലീമയുടെ രണ്ടാമത്തെ പുസ്തകമാണിത്. കോഴിക്കോട് ഒലിവ് പബ്ലിക്കേഷൻസ് ആണ് പ്രസാധനം.
2016 ൽ ഇറങ്ങിയ ഇലക്കറികൾ പോഷകങ്ങളുടെ കലവറ എന്നതാണ് ആദ്യ പുസ്തകം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!