കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം- ഡോ. പി. രവീന്ദ്രന്‍

ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം- ഡോ. പി. രവീന്ദ്രന്‍

ലഹരി ഉപയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതോടൊപ്പം അങ്ങനെയുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതും വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സര്‍വകലാശാലാ കാമ്പസിലെ വിജില്‍ ഗ്രൂപ്പ് ജില്ലാ വിമുക്തി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലാ കാമ്പസ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വി.സി. പറഞ്ഞു. വിമുക്തിയുടെ ജില്ലാ മാനേജറും അസി. എക്‌സൈസ് കമ്മീഷണറുമായ എ.ആര്‍. നിഗീഷ് വിഷയം അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷനായി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഗാഥ എം. ദാസ്, എക്‌സൈസ് റേഞ്ച് ഓഫീസര്‍ കമ്മുക്കുട്ടി എന്നിവര്‍ ക്ലാസെടുത്തു.
സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ. മുഹമ്മദ് ഹനീഫ, എ.കെ. അനുരാജ്, ഡോ. പി. റഷീദ് അഹമ്മദ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. റീഷ കാരള്ളി, പഠനവകുപ്പ് യൂണിയന്‍ ജന. സെക്രട്ടറി അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.

വായനവാരാഘോഷത്തിന് എം. മുകുന്ദന്‍

വായനവാരാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സാഹിത്യകാരന്‍ എം. മുകുന്ദനുമായി സംവാദം സംഘടിപ്പിക്കുന്നു. 25-ന് രാവിലെ 10.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി ഡോ. ആര്‍.വി.എം. ദിവാകരന്‍ ഉദ്ഘാടനം ചെയ്യും.
മുകുന്ദന്റെ സര്‍ഗാത്മകജീവിതത്തില്‍ മുഖ്യപങ്കുവഹിച്ച ദല്‍ഹി ജീവിതമാണ് വിഷയം. ‘ എന്റെ ദല്‍ഹിക്കാലം ‘ എന്നു പേരിട്ട പരിപാടിയില്‍ എഴുത്തുകാരന്‍ ശ്രീകാന്ത് കോട്ടയ്ക്കലാണ് അഭിമുഖം നടത്തുക.

ഗസ്റ്റ് അധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത് സയന്‍സസില്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
55 ശതമാനം മാര്‍ക്കോടെ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തില്‍ എം.എസ് സിക്കാരെ പരിഗണിക്കും. യോഗ്യരായവര്‍ 30-ന് രാവിലെ 10.30-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494-2407345, 9400926770

എം.സി.എ. പ്രവേശനം 26, 27 തീയതികളില്‍

കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ എം.സി.എ കോഴ്‌സിന്റെ ( 2025-2027) ഒന്നാം വര്‍ഷ പ്രവേശനം ജൂണ്‍ 26, 27 തീയതികളില്‍ സര്‍വകലാശാല ക്യാമ്പസ്സിലെ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ റാങ്ക് നമ്പര്‍ 1 മുതല്‍ 200 വരെ ജൂണ്‍ 26-നു രാവിലെ 9.30-നും റാങ്ക് നമ്പര്‍ 201 മുതല്‍ 400 വരെ ഉച്ചയ്ക്ക് 12.30-നും റാങ്ക് നമ്പര്‍ 401 മുതല്‍ 568 വരെ ജൂണ്‍ 27-നു രാവിലെ 9.30-നും താഴെ പറയുന്ന രേഖകളുമായി ഹാജരാകണം. അസല്‍ വിദ്യഭ്യാസ രേഖകള്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, സംവരണം ഉള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്‍ട്രന്‍സ് അപ്ലിക്കേഷന്‍ പ്രിന്റൗട്ട്. ഈ രേഖകളുടെ രണ്ട് പകര്‍പ്പുകളും രണ്ട്  പാസ്‌പോട്ട് സൈസ് ഫോട്ടോയും സഹിതമാണ് പ്രവേശനത്തിന് ഹാജരാകേണ്ടത്.

എം.എ. അറബിക് പ്രാക്ടിക്കല്‍

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഭാഗമായുള്ള പ്രാക്ടിക്കലും വൈവയും ( അഡ്വാന്‍സ്ഡ് ട്രാന്‍സലേഷന്‍ ആന്റ് സൈമള്‍ട്ടേനിയസ് ഇന്റര്‍പ്രറ്റേഷന്‍) ഏപ്രില്‍ 2025 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂലായ് മൂന്നിന് മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജിലും മൂന്ന് മുതല്‍ അഞ്ച് വരെയും ജൂലായ് 11-നും സര്‍വകലാശാലാ ക്യാമ്പസിലെ പെര്‍മനന്റ് ഇവാല്വേഷന്‍ ക്യാമ്പിലും നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്. ലാന്‍ഡ് സ്‌കേപ് ആര്‍ക്കിടെക്ചര്‍ (2024 പ്രവേശനം) ജനുവരി 2025 റഗുലര്‍ പരീക്ഷകള്‍ ജൂലായ് ഒമ്പതിന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (2019 മുതല്‍ 2023 വരെ പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷയും 2024 പ്രവേശനം വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷയും ജൂലായ് 21-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയഫലം

ബി.എഡ്. ഒറ്റത്തവണ റഗുലര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി (2007, 2010, 2011 പ്രവേശനം) സെപ്റ്റംബര്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
2024 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍ (2022, 2023 പ്രവേശനം) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ബി.എ. എച്ച്.സി.എം., എം.ബി.എ. ഐ.എഫ്.,
ജനുവരി 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

വൈവ

വിദൂരവിഭാഗം എം.എ. ഫിലോസഫി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2025 പരീക്ഷയുടെ വൈവ ജൂണ്‍ 30, ജൂലായ് ഒന്ന് തീയതികളില്‍ സര്‍വകലാശാലയിലെ ഫിലോസഫി പഠനവകുപ്പില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

ജൂലൈ രണ്ടിന് തുടങ്ങുന്ന അദീബ് ഇ ഫാസില്‍ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് 26 മുതല്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2024 പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.uoc.kreap.co.in)

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top