HIGHLIGHTS : Women should become empowered to overcome crises: Adv. P. Satidevi
പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ആര്‍ജവമുള്ള മനസ്സിന്റെ ഉടമകളായി സ്ത്രീകള്‍ മാറേണ്ടതുണ്ടെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. ഐ ടി മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുന്നതിനായി കോഴിക്കോട് യു എല്‍ സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിയമങ്ങളും സാംസ്‌കാരിക പ്രബുദ്ധതയും നിലനില്‍ക്കുന്നുവെന്ന് പറയുമ്പോഴും സ്ത്രീകള്‍ നേരിടുന്ന ആത്മവിശ്വാസക്കുറവ് നികത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി വനിതാ കമീഷന്‍ നടത്തുന്ന പബ്ലിക് ഹിയറിങ്ങിന്റെ ഭാഗമായാണ് ഐ ടി മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഹിയറിങ് സംഘടിപ്പിച്ചത്. യു എല്‍ സൈബര്‍ പാര്‍ക്ക് സിഇഒ ടി കെ കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വനിതാ കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫീസര്‍ കെ ചന്ദ്രശോഭ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ ജയശ്രീ, പ്രോജക്റ്റ് ഓഫീസര്‍ എന്‍ ദിവ്യ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു