Section

malabari-logo-mobile

വള്ളിക്കുന്ന് റെയില്‍വെ ട്രാക്കിന് സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല

HIGHLIGHTS : The body, which was found dragged near the railway track, was not identified

വള്ളിക്കുന്ന് : ട്രെയിനില്‍ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ ആറോടെയാണ് വള്ളിക്കുന്ന് ഹീറോസ് നഗറില്‍
റെയില്‍വെ ട്രാക്കിനടുത്ത് മൃതദേഹം കണ്ടത്. ഈ സമയം എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിനില്‍ വീണതെന്നാണ് സംശയം. വെളുത്ത തടിച്ച ഇയാള്‍ക്ക് 40 നും 50 നും ഇടയില്‍ പ്രായം ഉണ്ടാകും. കറുത്ത മുണ്ടും കറുത്ത ചെറിയ പുള്ളിയുള്ള ഷര്‍ട്ടുമാണ് വേഷം ഷേവ് ചെയ്തിട്ടുണ്ട്. കയ്യില്‍ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്. മൊബൈലോ മറ്റ് തിരിച്ചറിയല്‍ രേഖകളോ പോലീസിന് കിട്ടിയില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചിറയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!