ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബദുള്‍ സമദാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് ടി വിയും സ്റ്റാന്റും ഉള്‍പ്പെടെ മറിഞ്ഞുവീണത്. തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് ആസ്റ്റര്‍ മെഡി സിറ്റിയിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഉമ്മ നസിയ. മൂന്ന് സഹോദരങ്ങളുണ്ട്.

Share news
error: Content is protected !!
Scroll to Top