വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മാട് സന്മനസ്സ് റോഡിലെ കൊളത്തായി മുഹമ്മദ് അലിയുടെ മകന്‍ ഇബ്രാഹിം (26) ആണ് മരിച്ചത്.

ഈ മാസം 4 ന് രാവിലെ 10.30 ന് ദേശീയപാതയില്‍ വെളിമുക്ക് പാലക്കല്‍ വെച്ചാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ പാലക്കല്‍ വെച്ച് ബസ് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജല്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചെമ്മാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കി..മതാവ്: ജമീല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top