
താനൂര്‍ : ആറുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം താനൂര്‍ കടലില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കൊട്ടിക്കല്‍ അഴികോട് സ്വദേശി നാ ണക്കല്‍ സധാനന്ദന്‍ മകന്‍ സനൂപ് (34) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തെ കാണാതായിട്ട് ആറു ദിവസമായി.
താനൂര്‍ കടലില്‍ നിന്നും 9 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്, മുഖം തിരിച്ചറിയാന്‍ പറ്റാത്ത നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത് തുടര്‍ന്ന് ഫിഷറീസ് ഓഫീസില്‍ അറിയിക്കുകയായിരുന്നു.
മലപ്പുറം ഫിഷറീസ് സ്റ്റേഷന്‍ എഡിഎഫ് എ.ആര്‍ രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് മറൈന്‍ ഗാര്‍ഡ് അരുണ്‍ ചേളാരിയുടെ നേതൃത്വത്തില്‍ താനൂരില്‍ നിന്നും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് പുറപ്പെട്ടു മൃതദേഹം കണ്ടെടുത്തു.
സീ റെസ്‌ക്യൂ ഗാര്‍ഡ് മാരായ അബ്ദുറഹിമാന്‍ കുട്ടി, അലി അക്ബര്‍, ഗ്രൗണ്ട് റെസ്‌ക്യൂ ഗാര്‍ഡ് മാരായ നാസര്‍ താനൂര്‍, ഫൈസല്‍, ബോട്ട് സ്രാങ്ക് യൂനുസ് കെ പി, ഡക്ക് ഹാന്‍ഡ് മുഹമ്മദ് യാസീന്‍ കെ പി. മഹറൂഫ് എന്നിവര്‍ റെസ്‌ക്യൂവില്‍ പങ്കെടുത്തു.മൃതദേഹം തിരുരങ്ങാടി താലൂക്ക് ഗവണ്മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




