Section

malabari-logo-mobile

കുന്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

HIGHLIGHTS : മണ്ണാര്‍ക്കാട് ; കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. വളാഞ്ചേരി കൊളത്തൂര്‍ സ്വദേശിയായ പരവക്കുഴിയ...

മണ്ണാര്‍ക്കാട് ; കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. വളാഞ്ചേരി കൊളത്തൂര്‍ സ്വദേശിയായ പരവക്കുഴിയില്‍ ബീരാന്‍ ഹാജി മകന്‍ ഹാരിസ് (26)ന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് 6 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം മണ്ണാര്‍ക്കാട് കുന്തിപ്പുഴ കുരുതിച്ചാല്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഹാരിസ്. ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപ ഭാഗത്ത് കുളിക്കാനായി കൂട്ടത്തില്‍ ആദ്യം ഇറങ്ങിയ ഹാരിസ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

sameeksha-malabarinews

ശക്തമായ ഒഴുക്കും വെളിച്ചക്കുറവും കാരണം ഇന്നലെ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് കാലത്ത് പുനരാരംഭിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് വെള്ളപ്പാടം തരിശില്‍ വെച്ച് ഉച്ചയോടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!