കാബൂള്‍ വളഞ്ഞ് താലിബാന്‍; പുറത്തേക്ക് കടക്കാന്‍ വ്യോമമാര്‍ഗ്ഗം മാത്രം

കാബൂള്‍; അഫ്ഗാനിസ്ഥാന്റെ തലസ്ഥാസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ സേന പ്രവേശിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടറുകള്‍ കാബൂള്‍ നഗരത്തിന് മുകളില്‍ സൈറണ്‍ മുഴക്കി പറക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ സൈനം കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചിട്ടില്ലെന്നും സമാധാനപരമായ ഒരു കൈമാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതന്നും താലിബാന്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന ഖത്തറിലെ ദോഹയില്‍ നിന്നും അവരുടെ വ്യക്താവ് ഷഹീല്‍ പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ സൈന്യം എല്ലാ പ്രധാന ചെക്‌പോസ്റ്റുകളില്‍ നിന്നും പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കാബൂളില്‍ നിന്നും പുറത്തേക്ക് വിമാനത്താവളം വഴിമാത്രമെ കടക്കാന്‍ കഴിയു.

കഴിഞ്ഞ കുറിച്ച് ദിവസങ്ങളില്‍ അഫാഗനിസ്ഥാനിലെ കാണ്ഡഹാറടക്കമുള്ള പ്രമുഖ നഗരങ്ങളല്ലാം താലിബാന്‍ കീഴടക്കിയിരുന്നു.

 

photo courtesy; Al jazeera

 

 

Share news
error: Content is protected !!
Scroll to Top