തിരുവന്തപുരം:സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത് വിവാദത്തില്‍. 75 ാം സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചത്. പച്ചനിറം മുകളില്‍ വരുന്ന രീതിയില്‍ തല തിരിച്ചാണ് പതാക ഉയര്‍ത്തിയത്. തെറ്റ് മനസിലാക്കി പതാക ഉടന്‍ശരിയാക്കി വീണ്ടും ഉയര്‍ത്തുകയായിരുന്നു.
കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ സംസ്ഥാന കാര്യാലയത്തിന് മുന്നില്‍ പതാക ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന ഓഫീസിലും പതാക ഉയര്‍ത്തല്‍ ചടങ്ങ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തിയത്.




